പൂനെ സിറ്റി കോച്ചിനെ സസ്പെൻഡ് ചെയ്തു

പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യൽസിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെൻഷൻ. മാർച്ച 16ന് മാത്രമെ സസ്പെൻഷൻ നടപടിയിൽ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എൽ കമ്മിറ്റി കേൾക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെൻഷനിൽ തന്നെ ആയിരിക്കും.

സീസണിൽ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക നടപടിക്ക് വിധേയനാകുന്നത്. ബെംഗളൂരു എഫ് സിക്കെതിരായ രണ്ടാം പാദ മത്സരത്തിൽ റാങ്കോ പോപോവിച് ഗ്യാലറിയിൽ ഇരിക്കേണ്ടി വരുമെന്ന് ഇതോടെ ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിസ് ഹുട്ടണ് പ്രീമിയർ ലീഗ് മാനേജർ അവാർഡ്
Next articleമൊഹമ്മദ് സലാ, ഫെബ്രുവരിയിലെ മികച്ച താരം