തായ്ലൻഡിലെ ബാൻ കഴിഞ്ഞ് പോപോവിച് വരുന്നു; പൂനെ സിറ്റിയുടെ പരിശീലകനായി

അന്റോണിയോ ലോപസ് ഹബാസ് ഒഴിഞ്ഞ പൂനെ സിറ്റി ഹെഡ് കോച്ച് കസേരയിലേക്ക് റാങ്കോ പോപോവുച് വരുന്നു. സെർബിയൻ സ്വദേശിയായ റാങ്കോ പോപോവിച് യുവതാരങ്ങളെ വളർത്തുന്നതിന് പേരു കേട്ട കോച്ചാണ്. പരിശീലിപ്പിച്ച ടീമുകളിലെല്ലാം മികച്ച റിസൾട്ട് ഉണ്ടാക്കിയിട്ടുള്ള പോപോവിച് പൂനെ സിറ്റിയിലും അതാവർത്തിക്കും എന്നാണ് കരുതുന്നത്. പോപോവിചിന്റെ നിയമനം പൂനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കോച്ച് എന്ന രീതിയിൽ വൻ പേരുണ്ടെങ്കിലും പല കാര്യങ്ങളിലും വൈകാരികമായി പ്രതികരിക്കുന്ന പോപോവിചിന്റെ ടച്ച് ലൈനിലെ പ്രകടനമാകും ഏവരും ഉറ്റുനോക്കുന്നത്. അവസാനം പരിശീലിപ്പിച്ച തായ്ലാന്റ് ലീഗിൽ എതിർ ടീമിലെ ഫിസിയോയെ തല്ലിയതിന് ബാൻ വാങ്ങിയാണ് പോപോവിച് ഇന്ത്യയിലേക്ക് വരുന്നത്. ബുറിറാം യുണൈറ്റഡിന്റെ കോച്ചായിരുന്ന പോപൊവിച് ബുറിറാമിനെ ലീഗിൽ ഒന്നാമത് എത്തിച്ച് മുന്നേറുന്ന സമയത്തായിരുന്നു വിവാദപരമായ ഈ പ്രശനം നടന്നത്.

3 മാസത്തോളം വിലക്ക് കിട്ടിയ പോപോവിച് ക്ലബ് വിടുകയായിരുന്നു. മുമ്പ് റയൽ സരഗോസ, എഫ് സി ടോക്കിയോ എന്നീ ക്ലബിലും പോപോവിച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മുമ്പ് കളിക്കാരനായും പോപോവിച് ഫുട്ബോൾ ലോകത്ത് തിളങ്ങിയിരുന്നു. സ്പാനിഷ് ക്ലബായ അൽമേറിയ പോലെ മികച്ച ക്ലബുകളുടെ സെന്റർ ബാക്കായി ഇറങ്ങിയിട്ടുണ്ട്. പൂനെ സിറ്റിയുടെ നാലാം പരിശീലകനാണ് പോപോവിച്. നവംബർ 22ന് ഡെൽഹി ഡൈനാമോസിനെതിരെയാണ് ഐ എസ് എല്ലിൽ പൂനെ സിറ്റിയുടെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅക്സര്‍ മടങ്ങിയെത്തുന്നു, ജഡേജയ്ക്ക് സ്ഥാനമില്ല
Next articleസാഫ് കപ്പ്; അഭിഷേകിന്റെ അത്ഭുത ഗോളിൽ ഇന്ത്യയ്ക്ക് ജയം