പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച് ക്ലബ് വിട്ടു

- Advertisement -

പൂനെ സിറ്റിയെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫിൽ എത്തിച്ച പരിശീലകൻ റാങ്കോ പോപോവിച് പൂനെ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ സമയമായെന്ന് പറഞ്ഞാണ് പോപോവിച് പൂനെയുമായി പിരിഞ്ഞത്. ഏഷ്യയിൽ തന്നെ മറ്റൊരു ക്ലബാകും പോപോവിചിന്റെ പുതിയ താവളം എന്നാണ് അറിയാൻ കഴിയുന്നത്. പൂനെ സിറ്റിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിലെ പ്രധാന ശക്തി പോപോവിച് ആയിരുന്നു.

സെമി ഫൈനൽ വരെ പൂനെ സിറ്റിയെ എത്തിയ പോപോവിച് സെമിയിൽ ബെംഗളൂരുവിനെതിരെ പരാജയപ്പെട്ടാണ് പുറത്ത് പോയത്. നിരവധി തവണ ടച്ച് ലൈനിൽ വിലക്ക് സമ്പാധിച്ചിരുന്നു എങ്കിലും പൂനെ ചരിത്രത്തിൽ ഇതുവരെ വന്ന ഏറ്റവും നല്ല പരിശീലകൻ പോപോവിച് തന്നെ ആയിരുന്നു. ഈ സീസണിൽ നിരവധി യുവതാരങ്ങളെയും പോപോവിച് മുൻനിരയിലേക്ക് കൊണ്ടു വന്നിരുന്നു.

മലയാളി താരം ആഷിക് കുരുണിയന് ഐലീഗ് അരങ്ങേറ്റത്തിന് അവസരം ഒരുക്കിയ പോപോവിച് ആഷികിനെ പൂനെയുടെ സ്ഥിരം ആദ്യ ഇലവൻ താരമായും ഉയർത്തി. പോപോവിചിന്റെ കീഴിൽ എവേ മത്സരങ്ങളിൽ മികച്ച റെക്കോർഡും പൂനെ സ്വന്തമാക്കി. ഒരു എവേ മത്സരം മാത്രമെ ലീഗിൽ പൂനെ പരാജയപ്പെട്ടുള്ളൂ. സീസണിൽ 31 ഗോളുകൾ അടിച്ച് പൂനെ ചരിത്രത്തിൽ ഗോളുകളുടെ എണ്ണത്തിലും പോപോവിച് റെക്കോർഡ് ഇട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement