കേരള ബ്ലാസ്റ്റേഴ്സിൽ വീണ്ടുമൊരു നോർത്ത് ഈസ്റ്റ് താരം, എത്തുന്നത് എഫ് സി ഗോവയിൽ നിന്ന്

കേരള ബ്ലാസ്റ്റേഴ്സ് വല കാക്കാൻ മികച്ച ഒരു യുവ ഗോൾ കീപ്പറെ തന്നെ ടീമിൽ എത്തിച്ചിരിക്കുകയാണ്. മുൻ ബെംഗളൂരു എഫ് സി ഗോൾകീപ്പറും ഈ സീസണിൽ എഫ് സി ഗോവ കീപ്പറും ആയിരുന്ന ലാൽതുവമാവിയ റാൾട്ടെയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിയത്. എഫ് സി ഗോവയിൽ അവസരങ്ങൾ കിട്ടാത്തതാണ് റാൾട്ടെ ക്ലബ് വിടാനുള്ള കാരണം.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ ബെംഗളൂരു എഫ് സിയുടെ രണ്ടാം ഗോൾകീപ്പറായായിരുന്നു റാൾട്ടെ. ഇത്തവണ ഗോവയുൽ രണ്ടാം കീപ്പർ ആകാൻ പോലും റാൾട്ടെയ്ക്കായില്ല. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ നവീൻ കുമാർ ക്ലബ് വിടുകയും ചെയ്തിരുന്നു. ആ ഒഴിവിലാണ് റാൾട്ടെയുടെ വരവ്.

മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഭാഗമായിട്ടുണ്ട്.