രാഗേഷ് പ്രഥാൻ നോർത്ത് ഈസ്റ്റ് യുണൈഡിൽ

- Advertisement -

ആസാം സ്വദേശിയായ ഡിഫൻഡർ രാഗേഷ് പ്രഥാൻ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിക്കും. ഷില്ലോങ്ങ് ലജോങ് എഫ് സിയുടെ താരമായ രാഗേഷ് നോർത്ത് ഈസ്റ്റുമായി രണ്ട് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചത്. 22കാരനായ താരം ഷില്ലോങ്ങിന്റെ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. അവസാന സീസണുകളിൽ ലജോങ്ങിന്റെ ഐലീഗ് ടീമിലെ പ്രധാനിയായിരുന്നു പ്രഥാൻ.

നോർത്ത് ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബിൽ തന്നെ കളിക്കാൻ കഴിയുന്നു എന്നതിൽ അഭിമാനം ഉണ്ട് എന്ന് കരാർ ഒപ്പുവെച്ച ശേഷം രാഗേഷ് പറഞ്ഞു. പരിശീലകനായ റോബേർട്ട് ജാർനിക്ക് കീഴിൽ കളിക്കാൻ ആവുക എന്നത് വലിയ കാര്യമാണെന്നും താരം പറഞ്ഞു.

Advertisement