രാഹുൽ ആദ്യ ഇലവനിൽ, കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം

Img 20201120 113801
- Advertisement -

ഐ എസ് എല്ലിലെ നാലാം മത്സരത്തിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കിബു വികൂന ഇന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സിഡോഞ്ചയ്ക്ക് പകരം വിസെന്റെ ഗോമസ് ആദ്യ ഇലവനിൽ തിരികെ എത്തി. മലയാളി താരം രാഹുൽ കെ പി ആദ്യമായി ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

വിദേശ താരങ്ങളായ കോസ്റ്റയും കോനെയും തന്നെ ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറും ഇറങ്ങും. ഫകുണ്ടോയും വിസെന്റെയും ആകും മധ്യനിര നയിക്കുക. ഫോമിൽ അല്ലാ എങ്കിലും ഗാരി ഹൂപ്പറിനെ തന്നെ അറ്റാക്കിൽ കിബു ഇന്നും ഇറക്കിയിട്ടുണ്ട്‌.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, കോനെ, കോസ്റ്റ, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, രാഹുൽ, രോഹിത്, നവോറം, ഹൂപ്പർ

Advertisement