രാഹുൽ കെ പി ടീമിൽ എത്താൻ ജനുവരി പകുതി ആകും

Img 20211115 153736
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി പരിക്ക് മാറി മാച്ച് സ്ക്വാഡിൽ എത്താൻ ഒരു മാസം കൂടെ ആകും എന്ന് പരിശീലകൻ ഇവാൻ വുകമാനോകിച്. രാഹുൽ ഇപ്പോൾ ചികിത്സയ്ക്കായി ബയോ ബബിളിന് പുറത്താണുള്ളത്. താരം ജനുവരി ആദ്യം ബയോ ബബിളിൽ ടീമിനൊപ്പം ചേരും. അദ്ദേഹം പറഞ്ഞു. ജനുവരി പകുതി വരെ എങ്കിലും രാഹുൽ ടീമിനൊപ്പം പരിശീലനം നടത്തും. അതിനു ശേഷം മാത്രമെ താരം മാച്ച് സ്ക്വാഡിലേക്ക് എത്തുകയുള്ളൂ എന്നും ഇവാൻ പറഞ്ഞു.

രാഹുലിന് മസിൽ ഇഞ്ച്വറിയാണ്‌. സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു. രാഹുൽ മാത്രമല്ല ഗോൾ കീപ്പർ ആൽബിനോ ഗോമസും ചികിത്സയ്ക്കായി ബയോ ബബിളിന് പുറത്താണ് എന്ന് വുകമാനോവിച് പറഞ്ഞു.

Previous articleടോം കുറാൻ ഇനി ബിഗ് ബാഷിൽ ഇല്ല
Next articleഅന്റോണിയോ ലോപസ് ഹബാസ് മോഹൻ ബഗാൻ പരിശീലക സ്ഥാനം രാജിവെച്ചു