ഐ എം വിജയന്റെ അഭിപ്രായങ്ങൾക്ക് മറുപടി ഇല്ല എന്ന് രാഹുൽ

Img 20201120 113801

ഫുട്ബോൾ ഇതിഹാസം ഐ എം വിജയം കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് എതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെ പി. മുടിയുടെ നിറം മാറ്റുന്നതും വെറുതെ ഡ്രിബിൾ ചെയ്യുന്നതുൻ ഗ്രൗണ്ടിൽ കിടന്ന് ഓടുന്നതും അല്ല ഫുട്ബോൾ എന്നും ഫുട്ബോൾ ഒരു ടീം ഗെയിം ആണെന്നും ഇതിഹാസ താരം ഐ എം വിജയൻ പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ജെറിയെ കണ്ട് പഠിക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു‌.

എന്നാൽ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല എന്ന് രാഹുൽ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ മാത്രമാണ് അതിനു താൻ മറുപടി പറയേണ്ടതില്ല എന്നും രാഹുൽ പറഞ്ഞു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രീമാച് പ്രസ് മീറ്റിൽ വളരെ പക്വതയോടെയാണ് രാഹുൽ സംസാരിച്ചത്.

Previous articleഔദ്യോഗിക പങ്കാളികളായി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന് ഏഥര്‍ എനര്‍ജി
Next articleആദിൽ ഖാൻ ഇനി എഫ് സി ഗോവ താരം