ഈ ഗോൾ ദൈവത്തിന്റെ സമ്മാനം, ബിതൻ സിംഗിന് സമർപ്പിക്കുന്നു എന്ന് രാഹുൽ

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 95ആം മിനുട്ടിൽ വിജയ ഗോൾ നേടി 3 പോയിന്റ് ടീമിന് നേടിക്കൊടുക്കാൻ കെ പി രാഹുലിനായിരുന്നു. താൻ നേടിയ ഗോളും വിജയവും കഴിഞ്ഞ ദിവസം മരണപ്പെട്ട ബിതൻ സിംഗിനായി സമർപ്പിക്കുന്നു എന്ന് രാഹുൽ പറഞ്ഞു. ബിതൻ സിങ് താൻ എ ഐ എഫ് എഫ് അക്കാദമിയിൽ ആയിരിക്കെ തന്റെ പരിശീലകൻ ആയിരുന്നു. അദ്ദേഹം തന്റെ വളർച്ചയിൽ തന്നെ സഹായിച്ചിട്ടുണ്ട് എന്നും രാഹുൽ പറഞ്ഞു.

ഇന്നലത്തെ ഗോൾ ദൈവത്തിന്റെ സമ്മാനമായാണ് താൻ കരുതുന്നത് എന്നും രാഹുൽ പറഞ്ഞു. ഈ വിജയവും ഗോളും ഒക്കെ സന്തോഷം നൽകുന്നുണ്ട് എന്നും ഇനി വിജയിച്ച് മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം എന്നും രാഹുൽ പറഞ്ഞു. ടോപ് 4ൽ എത്തണം എന്നും അതുകൊണ്ട് എല്ലാ മത്സരവും വിജയിക്കാൻ മാത്രമാണ് ടീം നോക്കുന്നതെന്നും രാഹുൽ പറ‌ഞ്ഞു.

Exit mobile version