രാഹുൽ ബെഹ്കെ ബെംഗളൂരു എഫ് സി വിട്ട് മുംബൈ സിറ്റിയിൽ

Img 20210408 130029
- Advertisement -

ബെംഗളൂരു എഫ് സിയുടെ റൈറ്റ് ബാക്ക് ആയ രാഹുൽ ബെഹ്കെ ബെംഗളൂരു വിടും. ഐ എസ് എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി ആകും ബെഹ്കെയെ സ്വന്തമാക്കുക. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം 15 മത്സരങ്ങൾ മാത്രമെ ബെഹ്കെയ്ക്ക് കളിക്കാൻ ആയിരുന്നുള്ളൂ. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ബെഹ്കെയ്ക്ക് ഇത്തവണ അറ്റാക്കിൽ സംഭാവന ചെയ്യാൻ ആയത്.

മുംബൈ സ്വദേശിയായ രാഹുൽ ബേക്കെയെ 2017ലെ ഡ്രാഫ്റ്റിലായിരുന്നു ബെംഗളൂരു സ്വന്തമാക്കിയത്. ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് ഇപ്പോഴും ബേഹ്കെ. പൂനെ സിറ്റിക്കു വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും താരം മുമ്പ് ഉണ്ടായിരുന്നു. എ എഫ് സി കപ്പിനു ശേഷമായിരിക്കും താരം താരം ക്ലബ് വിടുക.

Advertisement