രാഗേഷ് പ്രഥാൻ ഇനി ഒഡീഷയിൽ

Img 20210118 101212
- Advertisement -

ആസാം സ്വദേശിയായ ഡിഫൻഡർ രാഗേഷ് പ്രഥാൻ ഇനി ഒഡീഷയിൽ കളിക്കും. നോർത്ത് ഈസ്റ്റിന്റെ താരമായ രാഗേഷ് ലോൺ അടിസ്ഥാനത്തിൽ ആണ് ഒഡീഷയിലേക്ക് പോകുന്നത്. ആറു മാസത്തെ കരാറിലാണ് താരം ഒഡീഷയിൽ എത്തുന്നത്. ഇതു കഴിഞ്ഞ് തിരികെ നോർത്ത് ഈസ്റ്റിലേക്ക് തന്നെ പ്രഥാൻ പോകും. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു എങ്കിലും ഇത്തവണ താരത്തിന് അധികം അവസരങ്ങൾ ലഭിച്ചില്ല.

സീസണിൽ ഇതുവരെ ആകെ ഒരു മത്സരം മാത്രമാണ് രാഗേഷ് കളിച്ചത്. ഇത് തന്നെയാണ് 23കാരനായ താരം ലോണിൽ പോകാനുള്ള കാരണവും. ഷില്ലോങ്ങ് ലജോങ് എഫ് സിയിൽ നിന്നായിരുന്നു കഴിഞ്ഞ സീസണിൽ രാഗേഷ് നോർത്ത് ഈസ്റ്റിൽ എത്തിയത്.

Advertisement