ഇന്നു മുതൽ മുഹമ്മദ് റാഫി ചെന്നൈയിൻ ക്യാമ്പിൽ

മലയാളികളുടെ അഭിമാനമായ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് റാഫി ഇന്ന് ചെന്നൈയിൻ എഫ് സി ക്യാമ്പിൽ ചേരും. പുതിയ ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ് സി ഇന്ന് പ്രീ സീസൺ ക്യാമ്പ് തുടങ്ങാൻ ഇരിക്കുകയാണ്. ഇന്നലെയാണ് മുഹമ്മദ് റാഫി ചെന്നൈയിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ രണ്ടു സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞ റാഫിയെ ഇത്തവണ ചെന്നൈയിൻ എഫ് സി സ്വന്തമാക്കുകയായിരു‌ന്നു. ഐ എസ് എൽ ആദ്യ സീസണിൽ അത്ലറ്റിക്കോ കൊൽക്കത്തയിലായിരുന്ന റാഫി ആ വർഷം ഐ എസ് എൽ ചാമ്പ്യനായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിനൊപ്പം ഫൈനൽ വരെ‌ എത്തുകയും ചെയ്തു.

ചെന്നൈയിൻ എഫ് സിയിൽ തന്റെ പഴയ മികവിലേക്ക് ഉയരാൻ കഴിയുമെന്നാണ് റാഫിയും റാഫിയുടെ ആരാധകരും പ്രതീക്ഷിക്കുന്നത്. പ്രീസീസൺ ക്യാമ്പിനു ശേഷം പ്രീ സീസൺ ടൂറിനായി ഹോങ്കോങിലേക്ക് ചെന്നൈയിൻ എഫ് സി പുറപ്പെടും. മലയാളി താരമായ ഷഹിൻലാലും ചെന്നൈയിൻ എഫ് സിയിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരളത്തിന് നഷ്ടം, വിനിഷ്യസ് ജൂനിയർ ബ്രസീലിനായി ലോകകപ്പ് കളിക്കില്ല
Next articleഡീന്‍ എല്‍ഗാറിനു ഇരട്ട ശതകം നഷ്ടം, ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച