രക്ഷകനായി റാഫി, അവസാന മിനുട്ടിൽ സമനില പിടിച്ച് ചെന്നൈയിൻ

- Advertisement -

മലയാളി താരം മുഹമ്മദ് റാഫി അവസാന മിനുറ്റിൽ നേടിയ ഗോളിൽ ജാംഷഡ്‌പൂരിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ് സി. സ്കോർ 1 – 1 . മത്സരത്തിൽ 3 പോയിന്റും ജാംഷഡ്‌പൂർ നേടും എന്ന ഘട്ടത്തിലാണ് രക്ഷകനായി മുഹമ്മദ് റാഫി അവതരിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗവും മത്സരത്തിൽ ലീഡ് നിലനിർത്തിയ ജാംഷഡ്‌പൂർ 88ആം മിനുട്ടിൽ റാഫി നേടിയ ഗോളിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വെല്ലിങ്ടൺ പ്രിയോറിയിലൂടെ 33മത്തെ മിനുറ്റിൽ ജാംഷഡ്‌പൂർ ആണ് മത്സരത്തിൽ ലീഡ് നേടിയത്. കഴിഞ്ഞ മത്സരത്തിലെന്നത് പോലെ അസാമാന്യമായ ഒരു ഷോട്ടിലൂടെയാണ് ഇത്തവണയും പ്രിയോറി ഗോൾ നേടിയത്.

ഗോൾ വഴങ്ങിയതോടെ കൂടുതൽ പ്രതിരോധത്തിലേക്ക് മാറിയ ജാംഷഡ്‌പൂരിനെ ഞെട്ടിച്ചാണ് റാഫി ഗോൾ നേടിയത്. മിഹേലിച്ചിന്റെ കോർണറിൽ ഹെഡറിലൂടെ ജാംഷഡ്‌പൂർ വല കുലുക്കുയായിരുന്നു.

മത്സരം സമനിലയിലായതോടെ 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്താണ്. 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ജാംഷഡ്‌പൂർ നാലാമതും ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement