മുഹമ്മദ് റാഫി ഇനി ചെന്നൈയിൽ കളിക്കും

കേരളം പുതുയുഗത്തിൽ സംഭാവന ചെയ്ത ഏറ്റവും മികച്ച സ്ട്രൈക്കറായ മുഹമ്മദ് റാഫി ഈ വർഷം ചെന്നൈയിൽ കളിക്കും. പ്രായവും പരിക്കും മുഹമ്മദ് റാഫിയെ പഴയ മികവിൽ നിന്ന് അകറ്റിയെങ്കിലും 30 ലക്ഷം രൂപ തന്റെ മികവിന് ഡ്രാഫ്റ്റിൽ റാഫിക്ക് കിട്ടിയിരുന്നു. തൃക്കരിപ്പൂരുകാരനായ റാഫി മുമ്പ് ഐ ലീഗിൽ ഒരു കോടിയുടെ പ്രതിഫലം വാങ്ങിയ ആദ്യ താരമായിരുന്നു.

ഐ-ലീഗിൽ ഒരു സീസണിൽ കൂടുതൽ ഗോളടിച്ച താരമെന്ന റെക്കോർഡ് സുനിൽ ഛേത്രിക്കൊപ്പം പങ്കിടുന്ന റാഫി ആദ്യ ഐ.എസ്.എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടിയും, കഴിഞ്ഞ രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുമായിരുന്നു കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫറൂഖ് ചൗധരി ടാറ്റയിൽ
Next articleപ്രിതം കുമാർ സൊറൈസം ഇനി കേരള ബ്ലാസ്റ്റേഴ്സിൽ