Picsart 23 08 02 09 48 24 342

ക്രിവെല്ലാരോ വീണ്ടും ചെന്നൈയിൻ എഫ് സിയിൽ

റാഫേൽ ക്രിവല്ലാരോ വീണ്ടും ചെന്നൈയിൻ എഫ് സിയിൽ. കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ് സിക്ക് വേണ്ടി കളിച്ച ക്രിവെല്ലാരോ ഇന്ന് ചെന്നൈയിനുമായി കരാർ ഒപ്പുവെക്കും. താരം കൊൽക്കത്തയിൽ എത്തി എന്നും ഉടൻ ചെന്നൈയിൻ ക്യാമ്പിനൊപ്പം ചേരുമെന്നും പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരിക്കൽ ചെന്നൈയിന്റെ വിശ്വസ്ഥനായ താരമായിരുന്ന ക്രിവെല്ലാരോ അവസാന കുറച്ച് കാലമായി ഫിറ്റ്നെസും ഫോമും മോശമായതിനാൽ അത്ര മികച്ച നിലയിൽ അല്ല. ഓവൻ കോയ്ലിനൊപ്പം മുമ്പ് ചെന്നൈയിനിൽ പ്രവർത്തിച്ചിട്ടുള്ള പരിചയമാണ് വീണ്ടും താരം ചെന്നൈയിനിൽ എത്താനുള്ള പ്രധാന കാരണം.

മൂന്ന് വർഷത്തോളം ക്രിവെല്ലാരോ ചെന്നൈയിന് ഒപ്പം ഉണ്ടായിരുന്നു. അവർക്ക് ആയി ഗോളും അസിസ്റ്റുകളുമായി താരം എന്നും തിളങ്ങിയിരുന്നു‌. ചെന്നൈയിന്റെ ക്യാപ്റ്റൻ ആം ബാൻഡും ക്രിവെല്ലാരോ അണിഞ്ഞിട്ടുണ്ട്.

Exit mobile version