Site icon Fanport

ബ്രസീലിയൻ മിഡ്ഫീൽഡർ റാഫേൽ ചെന്നൈയിനിൽ

ബ്രസീലിയൻ മിഡ്ഫീൽഡറായ റാഫേൽ ക്രിവെയാരോ ചെന്നൈയിൻ എഫ് സിയുമായി കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെ കരാറിലാണ് താരം എത്തിയിരിക്കുന്നത്. പോർച്ചുഗീസ് ക്ലബായ സി ഡി ഫിയറൻസിലായിരുന്നു അവസാന രണ്ടു വർഷങ്ങളായി റാഫേൽ കളിച്ചിരുന്നത്. അവിടെ നിന്നാണ് താരം ഇന്ത്യയിലേക്ക് എത്തുന്നത്. 30കാരനായ താരം അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലാണ് കളിക്കാറ്.

ഇന്ത്യയിലേക്ക് വരുന്നത് പുതിയ വെല്ലുവിളി ആണെന്നും ചെന്നൈയിൻ പോലൊരു ക്ലബിൽ സൈൻ ചെയ്യുന്നതിൽ സന്തോഷമുണ്ട് എന്നും റാഫേൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ബ്രസീലിയൻ ക്ലബായ ഇന്റർനേസണലിലൂടെ ആയിരുന്നു താരം വളർന്നു വന്നത്. ഇറ്റാലിയൻ ക്ലബായ എമ്പോളിയിലും പോർച്ചുഗീസ് ക്ലബായ വിറ്റോറിയ ഗുയിമാറസിലുമൊക്കെ കളിച്ചിട്ടുണ്ട്‌ വിറ്റോറിയക്കായി കളിക്കുന്ന സമയത്ത് യൂറോപ്പ ലീഗിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

Exit mobile version