മുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം, ബെംഗളൂരു ആരാധകർ പ്രതികൂട്ടിൽ

ബെംഗളൂരു എഫ് സിയുടെ ആരാധകർ പേരുകേട്ടവരാകാം. എന്നാൽ അവസാന രണ്ടു ദിവസമായി അവർ നല്ല കാര്യങ്ങൾക്കല്ല പേര് കേൾക്കുന്നത്. അവസാനമായി കഴിഞ്ഞ മത്സരത്തിനിടെ ബെംഗളൂരു എഫ് സി ആരാധകർ മുംബൈ സിറ്റി താരത്തിനെതിരെ വംശീയാധിക്ഷേപം നടത്തിയതായാണ് റിപ്പോർട്ടുകൾ‌.

മുംബൈ സിറ്റി താരം ആചിലി എമാനയ്ക്ക് നേരെ ആയിരുന്നു വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലെ ഒരു ഘടകത്തിന്റെ വംശീയപരമായ ചാന്റ്. ബെംഗളൂരു ആരാധകരിലെ ഒരു ചെറിയ കൂട്ടമാണ് താരത്തിനെതിരെ ചാന്റ്സ് നടത്തിയത്. ബെംഗളൂരു ആരാധകർ തന്നെയാണ് അവസാനം ഈ ചാന്റ് നിർത്തിച്ചതു. എന്തായാലും വംശീയാധിക്ഷേപം നടന്നു എന്നത് ബെംഗളൂരു ഫാൻസിനെ കൂടുതൽ വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും കൊൽക്കത്തയേയും തെറി വിളിച്ചുകൊണ്ടുള്ള ചാന്റ്സ് ബെംഗളൂരു എഫ് സി പാടിയതും വിവാദമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎവേ ഫാൻസിനെ പിഴിഞ്ഞ് ആന്ദേർലെക്ട്, ടിക്കറ്റ് വില കുറച്ച് കൊടുത്ത് ബയേൺ
Next articleകളിക്കാൻ ഗ്രൗണ്ട് നൽകുന്നില്ല, ഈസ്റ്റ് ബംഗാൾ ഐസോൾ മത്സരം പ്രതിസന്ധിയിൽ