Site icon Fanport

റെയ്നിയർ ഫെർണാണ്ടസിനെ ഒഡീഷ എഫ് സി സൈൻ ചെയ്തു

റെയ്നിയർ ഫെർണാണ്ടസിനെ ഒഡീഷ എഫ് സി സൈൻ ചെയ്തു. താരത്തിന്റെ സൈനിംഗ് ഇന്ന് ഒഡീഷ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് ഇന്ത്യൻ മിഡ്ഫീൽഡർ എഫ്‌സി ഗോവ വിട്ട് ഒഡീഷയിലേക്ക് എത്തുന്നത്. മുമ്പ് മുംബൈ സിറ്റിയിൽ ഇരിക്കെയും ലോണിൽ ഒഡീഷ എഫ്‌സിക്ക് വേണ്ടി 28-കാരൻ കളിച്ചിരുന്നു. ഒഡീഷക്ക് ഒപ്പം സൂപ്പർ കപ്പും താരം നേടി. ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു ഗോവയിൽ എത്തിയത്‌.

Picsart 24 07 25 01 12 15 994

എയർ ഇന്ത്യയ്‌ക്കൊപ്പം ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. മോഹൻ ബഗാനിലും താരം കളിച്ചിട്ടുണ്ട്. 2018 ൽ, ഫെർണാണ്ടസ് മുംബൈ സിറ്റിയിൽ ചേർന്നു, അതിനുശേഷം ക്ലബ്ബിനായി 70ൽ അധികം മത്സരങ്ങൾ കളിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി അഞ്ച് മത്സരങ്ങൾ താരം കളിച്ചു. ഐ എസ് എല്ലിൽ ആകെ 100ൽ അധികം മത്സരങ്ങൾ റെയ്നർ കളിച്ചിട്ടുണ്ട്.

Exit mobile version