പൂട്ടിയക്ക് പുതിയ കരാർ നൽകാനുള്ള ചർച്ചയിൽ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിലെ പ്രധാനിയായ പൂട്ടിയക്ക് പുതിയ കരാർ നൽകാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു. പൂട്ടിയക്ക് ഇനി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ദീർഘകാലത്തെ കരാർ ആണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട് വെക്കുന്നത്. അടുത്ത സീസൺ ആരംഭിക്കും മുമ്പ് ക്ലബും താരവും തമ്മിൽ കരാർ ധാരണയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

2020ൽ നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു ലാൽതതങ്ക എന്ന പൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മിസോറാമിൽ നിന്നുമുള്ള മിഡ്ഫീൽഡർ കേരള ബ്ലാസ്റ്റേഴ്സിലെ പ്രകടനം കൊണ്ട് മിസോറാമിലെ ഈ വർഷത്തെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version