Picsart 24 03 02 20 02 24 478

പഞ്ചാബിനെ തോൽപ്പിച്ച് മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത്

ഇന്ത്യം സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ തോൽപ്പിച്ച് മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ പഞ്ചാബ് 2-1ൻ. മുന്നിലായിരുന്നു.

16ആം മിനുട്ടിൽ ചാങ്തെയിലൂടെ മുംബൈ ആണ് ലീഡ് എടുത്തത്‌. ശക്തമായി തിരിച്ചടിച്ച പഞ്ചാബ് 37ആം മിനുട്ടിൽ തലാലിലൂടെ സമനില നേടി. താമസിയാതെ 39ആം മിനുട്ടിൽ ജോർദാൻ പഞ്ചാബിനെ 2-1ന് മുന്നിലെത്തിക്കുകയും ചെയ്തു. ആ ലീഡ് 53ആം മിനുട്ട് വരെ തുടർന്നു. 53ആം മിനുട്ടിലും 64ആം മിനുട്ടിലും ഗുരെക്സേന ഗോൾ നേടിയതോടെ മുംബൈ സിറ്റി 3-2 മുന്നിൽ എത്തി.

ഈ വിജയത്തോടെ മുംബൈ സിറ്റി 17 മത്സരങ്ങളിൽ 35 പോയൊന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി. പഞ്ചാബ് 17 പോയിന്റുമായി പത്താമതും നിൽക്കുന്നു.

Exit mobile version