ഗോവയുടെ ഗോളടി തടയാൻ പൂനെ സിറ്റി

- Advertisement -

കഴിഞ്ഞ രണ്ട് മത്സരങ്ങളിലുമായി 10 ഗോളടിച്ച് കയറ്റിയ എഫ്.സി ഗോവ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ പൂനെ സിറ്റി എഫ്.സിയെ നേരിടും. സ്വന്തം ഗ്രൗണ്ടിൽ ബംഗളുരു എഫ്.സിയോടേറ്റ പരാജയത്തിന്റെ പിറകെയാണ് പൂനെ സിറ്റി എഫ്.സി ഇന്നിറങ്ങുന്നത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനാവും സെർജിയോ ലോബേറയുടെ ശ്രമം. ഗോളുകൾ അടിച്ചു കൂട്ടുന്ന ആക്രമണം തന്നെയാണ് ഗോവയുടെ കരുത്ത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ 5-2ന് വിജയം സ്വന്തമാക്കിയ ഗോവ ഡൽഹിയുടെ ഗ്രൗണ്ടിൽ 5-1ന് അവരെ തറപറ്റിച്ചാണ് പൂനെയെ നേരിടാനിറങ്ങുന്നത്. 5 മത്സരങ്ങളിൽ നിന്ന് 18 ഗോളാണ് ഗോവ ഇതുവരെ അടിച്ചു കൂട്ടിയത്. അവസാന 3 മത്സരത്തിൽ മാത്രം 14 ഗോളാണ് ഗോവ അടിച്ചത്.

ഗോവയെ തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാവും പൂനെയുടെ ശ്രമം. ബെംഗളുരുവിനെതിരെ ചുവപ്പ് കാർഡ് ലഭിച്ച ബൽജിത് സഹാനിയുടെ സേവനം പൂനെക്ക് നഷ്ട്ടമാകും. കഴിഞ്ഞ രണ്ട് മത്സരത്തിലും ഗോൾ നേടിയ ആദിൽ ഖാനിൽ ആണ് പൂനെയുടെ പ്രതീക്ഷകൾ.

ഇന്ന് വൈകിട്ട് 4.30ന് ഗോവയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement