ആരാധകർക്ക് കിടിലൻ മെമ്പർഷിപ്പുമായി പൂനെ, ബ്ലാസ്റ്റേഴ്സിനും ഇങ്ങനെ ഒന്നു വേണ്ടേ?

- Advertisement -

ഇന്ത്യൻ ക്ലബുകളിൽ തന്നെ ഏറ്റവും നല്ല ഫാൻ മെമ്പർഷിപ്പ് പാക്കുമായി പൂനെ സിറ്റി എഫ് സി. ഓറഞ്ച് പ്ലസ് മെമ്പർഷിപ്പ്, ഓറഞ്ച് മെമ്പർഷിപ്പ്, പർപ്പിൾ മെമ്പർഷിപ്പ് എന്നിങ്ങനെ മൂന്നു പാക്കുകളായാണ് ആരാധകർക്ക് പൂനെ വിരുന്ന് ഒരുക്കുന്നത്.

ക്ലബിന്റെ ജേഴ്സി, സീസൺ ടിക്കറ്റ്, ടീമിന്റെ ട്രെയിനിംഗ് കാണാൻ അവസരം, ടീമിനൊപ്പം ഫോട്ടോ എടുക്കാൻ അവസരം, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടീമിനൊപ്പം ഒരു ഡിന്നർ, റിസ്റ്റ് ബാൻഡ്, മെമ്പർഷിപ്പ് ബോക്സ് , തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടീമിന്റെ ഗ്രാസ് റൂട്ട് കോച്ചിംഗിന്റെ ഭാഗമാകാൻ അവസരം എന്നിങ്ങനെ ആരാധകർക്ക് മനസ്സുനിറയുന്ന കാര്യങ്ങളാണ് പൂനെ ഫാൻ മെമ്പർഷിപ്പിന്റെ ഭാഗമായി നൽകുന്നത്.

പൂനെ എഫ് സിക്ക് പിറകെ എ ടി കെ കൊൽക്കത്തയും ഫാൻ മെമ്പർഷിപ്പ് പാക്കുമായി വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ഇത്തരമൊരു പദ്ധതിയുമായി വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2499 രൂപ വിലയുള്ള ഓറഞ്ച് പ്ലസ് പാക്ക്

1199 രൂപ വിലയുള്ള ഓറഞ്ച് പാക്ക്

 

699 രൂപയുള്ള പർപ്പിൾ മെമ്പർഷിപ്പ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement