അണ്ടർ 23 ഗോൾകീപ്പർ വിശാൽ കെയ്തിനെ പൂനെ സിറ്റി നിലനിർത്തി

 

സീനിയർ താരങ്ങളെ ആരെയും നിലനിർത്താതെ പകരം അണ്ടർ 23 ഗോൾ കീപ്പർ വിശാൽ കെയ്തിനെ പൂനെ സിറ്റി നിലനിർത്തി. ഇന്ത്യയിലെ വളർന്നു വരുന്ന ഗോൾ കീപ്പർമാരിൽ ഏറ്റവും ടാലന്റ് ഉള്ള ഗോൾ കീപ്പർ എന്നു വിലയിരുത്തപ്പെടുന്ന താരമാണ് വിശാൽ. ഇപ്പോൾ ഇന്ത്യൻ അണ്ടർ 23 ടീമിന്റെ ഗോൾ കീപ്പറാണ്. കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച ഇന്ത്യ അണ്ടർ 23 ടീമിനൊപ്പമാണ് ഇപ്പോൾ കെയ്ത് ഉള്ളത്.

കഴിഞ്ഞ സീസൺ മുതൽ പൂനെ സിറ്റിയുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും ആദ്യ ഇലവനിൽ ഇടം കിട്ടിയിരുന്നില്ല. ഷില്ലോങ്ങ് ലജോങ്ങിന്റെ വല കാത്തുകൊണ്ടാണ് വിഷാൽ കെയ്ത് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയത്. എഫ് സി പൂനെ സിറ്റി മലയാളി താരം ആഷിഖ് കുരുണിയനേയും നിലനിർത്തിയിരുന്നു. ഡെൽഹി ഡൈനാമോസിനൊപ്പം താരങ്ങളെ നിലനിർത്താതെ ഡ്രാഫ്റ്റിലേക്ക് ഇറങ്ങുന്ന ടീമായി പൂനെ സിറ്റിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial