
കഴിഞ്ഞ വർഷം ഐ ലീഗിൽ പൂനെ സിറ്റിക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ജോണതാൻ ലൂക്ക വീണ്ടും പൂനെ സിറ്റിയിൽ. താരം 2017-18 സീസണിലും പൂനെയുടെ ജേഴ്സി അണിയുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് ലൂക്കയുടെ കാലിൽ നിന്നായിരുന്നു വന്നത്. പൂനെ സിറ്റിയുടെ മോശം സീസണിലും മികച്ചു നിന്ന താരമായിരുന്നു ലുക്ക.
He found his homecoming with us once again. Welcome, @Jonatanlucca to the #StallionsOf2017! pic.twitter.com/ebCrN7RxCG
— FC Pune City (@FCPuneCity) August 24, 2017
പൂനെ സിറ്റിയിൽ എത്തുന്നതിന് മുമ്പ് എഫ് സി ഗോവയിലും ഒരു സീസൺ താരം കളിച്ചിട്ടുണ്ട്. 23കാരനായ താരം ഐ എസ് എല്ലിൽ ഇതുവരെ 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഏഴു അസിസ്റ്റും 3 ഗോളുകളും സ്വന്തം പേരിലുണ്ട്. കഴിഞ്ഞ ദിവസം ഡിഫൻഡർ റാഫേൽ ലോപസ് ഗോമസിനേയും പൂനെ സിറ്റി സൈൻ ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial