അവസാന ഹോം മാച്ചിൽ ഡൽഹിയെ തകർത്ത് പൂനെ

- Advertisement -

4-3! ലീഗിൽ ഒന്നാമതായ ഡൽഹി ഡൈനമോസിനെ പൂനെ സിറ്റി തകർത്തത് 4-3 എന്ന സ്കോറിന്. ISL ചരിത്രത്തിൽ ആദ്യമായാണ് പൂനെ സിറ്റി ഡൽഹി ഡൈനമോസിനെ തോല്പിക്കുന്നത്. വിജയത്തോടെ പൂനെ ലീഗിൽ നാലാമത്തെത്തി.

ആദ്യ പകുതിയുടെ തുടക്കത്തിൽ പൂനെ ശക്തമായി കളിച്ചു. എൻദോയെയും ലുക്കയും സിസോക്കോയും മനോഹരമായി ആക്രമിച്ച് കളിച്ചെങ്കിലും, ഡൽഹി ഗോൾ കീപ്പർ പോയ്റെയ്‌ മനോഹരമായ സവുകളിലൂടെ ഡൽഹിയുടെ ഗോൾ വല കുലുങ്ങാൻ അനുവദിച്ചില്ല. മത്സരം പുരോഗമിച്ചപ്പോൾ ഡൽഹി പോസേഷനിൽ പിടി മുറുക്കി. 44ആം മിനുട്ടിൽ ബൈലൈനിൽ നിന്നും മെമൊയുടെ മനോഹരമായ പാസിലൂടെ കീൻ ലൂയിസ് ഡൽഹിക്ക് വേണ്ടി ഗോൾ നേടി. ലൂയിസ് നേടിയ ഗോൾ ISL ചരിത്രത്തിലെ 400ആമത്തെ ഗോളിലാണ്.

രണ്ടാം പകുതി ഗോൾ മഴ ആയിരുന്നു!

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡൽഹി അല്പം ഡിഫെൻസിവ് ആയി കളിച്ച് തുടങ്ങിയത് പൂനെ മുതലെടുത്തു. തുടകത്തിൽ പൂനെ മുൻനിര നിറയെ അവസരങ്ങൾ ഒരുക്കിയെങ്കിലും ഫിനിഷ് ചെയ്യാൻ പാടുപെട്ടു. 55ആം മിനുട്ടിൽ ലുക്കയുടെ ഫ്രീകികിൽ പുണെ സ്‌ട്രൈക്കർ അനിബാൾ റോഡ്രിഗസ് ഒരു തകർപ്പൻ ഹെയ്ഡറിലൂടെ പൂനെയ്ക് വേണ്ടി സമനില ഗോൾ നേടി. 62’ആം മിനുട്ടിൽ പൂനെയുടെ ക്യാപ്റ്റൻ സിസോക്കോ പൂനെയെ ലീഡിലേക്ക് എത്തിച്ചു. വീണ്ടുമൊരു ലുക്കാ ഫ്രീക്കിക്കിലായിരുന്നു സിസോക്കോയുടെ ഗോൾ പിറന്നത്. 63ആം മിനുട്ടിൽ ഡൽഹി ഡെഫിഡൻഡർ റൂബെൻ ഗോണ്സാലെസ് പിഴവ് മൂലം ലഭിച്ച പന്ത് ബോക്സിനു പുറത്ത് നിന്നും ഫിനിഷ് ചെയ്ത് അനിബാൽ പൂനെ യുടെ 3ആമത്തെ ഗോൾ നേടി.മത്സരം 70 മിനുട്ട് പിന്നട്ടപ്പോൾ, ഡൽഹി ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഫെറെറയുടെ ഓൺ ഗോളിൽ ഡൽഹി രണ്ടാമത്തെ ഗോൾ നേടി. മത്സരം എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ഡൽഹി ഡിഫെൻസ് ശ്രദ്ധിക്കാതെ ആക്രമണങ്ങൾ നടത്തി. എക്സ്ട്രാ ടൈമിലെ നാലാം മിനുട്ടിൽ ലെനി റോഡ്രിഗസ് ഡൽഹിയുടെ നാലാമത്തെ ഗോൾ നേടി.എക്സ്ട്രാ ടൈമിലെ അവസാന മിനുട്ടിൽ ഡൽഹി ഡിഫെൻഡർ സ്വാംതിയ ഡൽഹിക്ക് വേണ്ടി മൂന്നാമത്തെ ഗോൾ അടിച്ചു.

ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സ്കോർ പൂനെ സിറ്റി 4-3 ഡൽഹി ഡൈനമോസ്.

Advertisement