അൽഫാരോ പൂനെ സിറ്റിയുടെ ആദ്യ വിദേശ താരം

- Advertisement -

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആക്രമണത്തെ നയിച്ച എമിലിയാനോ ആൽഫാരോയുടെ സൈനിംഗ് പൂനെ സിറ്റി എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്റർ വഴിയാണ് പൂനെ സിറ്റി സൈനിംഗ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ സീസണിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു അൽഫാരോ നോർത്ത് ഈസ്റ്റ് നിരയിൽ കാഴ്ചവെച്ചത്.

അവസാന സീസണിൽ 13 മത്സരങ്ങൾ കളിച്ച അൽഫാരോ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി 5 ഗോളുകൾ കഴിഞ്ഞ് ഐ എസ് എല്ലിൽ നേടി. ഇംഗ്ലീഷ് ലിവർപൂളിന്റെ താരമായും ഉറുഗ്വേ രാജ്യത്തിനു വേണ്ടിയും അൽഫാരോ തിളങ്ങിയിട്ടുണ്ട്. സീസണിലെ പൂനെ സിറ്റിയുടെ ആദ്യ വിദേശ സൈനിംഗാണ് അൽഫാരോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement