
പൂനെ സിറ്റിയുടെ ആക്രമണ നിരയെ തൊട്ടാൽ ഏതു പ്രതിരോധവും പൊള്ളും. എമിലിയാനോ അൽഫാരോയും മാർസ്യലീനോയും എത്തിയപ്പോൾ തന്നെ അതിശക്തമായ പൂനെ ആക്രമണത്തിൽ പുതുതായി എത്താൻ പോകുന്നത് അവർക്കും മുകളിൽ ഉള്ള താരമാണ്. അമേരിക്കയിലെ യുണൈറ്റഡ് സോക്കർ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോററായ ജമൈക്കൻ താരം ഡൈൻ കെല്ലിയാണ് പൂനെ സിറ്റി നിരയിലേക്ക് പുതുതായി എത്താൻ പോകുന്നത്. കെല്ലിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ ആണ്.
അവസാന സീസണിൽ റെനോ 1868 എന്ന ടീമിൽ കളിച്ചിരുന്ന താരം 15 മത്സരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകൾ നേടിയിരുന്നു. 26കാരനായ കെല്ലിയാണ് യുണൈറ്റഡ് സോക്കർ ലീഗിലെ എക്കാലത്തേയും ടോപ്പ് സ്കോറർ. 52 ഗോളുകളാണ് കെല്ലി ഇതുവരെ യു എസ് എല്ലിൽ നേടിയിരിക്കുന്നത്. ചാർലസ്റ്റൺ ബാറ്ററിയിലൂടെ ആയിരുന്നു കെല്ലി അമേരിക്കയിൽ എത്തിയത് അവർക്ക് വേണ്ടി 41 ഗോളുകൾ നേടിയിട്ടുള്ള കെലി ഒരു തവണ യു എസ് എൽ ചാമ്പ്യനുമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial