പൂനെ സിറ്റിയിലും സ്പാനിഷ് കരുത്ത്, ലാലിഗ ഡിഫൻഡർ എത്തി

ഐ എസ് എല്ലിലെ സ്പാനിഷ് വസന്തം അവസാനിക്കുന്നില്ല. എഫ് സി ഗോവ ഇന്ന് പ്രഖ്യാപിച്ച സ്പാനിഷ് വിങ്ങർ മാനുവലിന്റെ സൈനിങ്ങിനു പിറകെ വേറൊരു താരം കൂടെ സ്പെയിനിൽ നിന്ന് ഐ എസ് എല്ലിലേക്ക് എത്തിയിരിക്കുകയാണ്. മുൻ ഗെറ്റാഫെ താരം റാഫ ലോപസ് ഗോമസിനെയാണ് പൂനെ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ സീസൺ ഐ എസ് എല്ലിൽ സ്പെയിനിൽ നിന്ന് എത്തുന്നവരുടെ എണ്ണം 15 ആയി.

ഡിഫൻഡറായ റാഫ ലോപസ് ഗെറ്റാഫെയ്ക്ക് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന സീസണിൽ സ്പാനിഷ് സെഗുണ്ട ഡിവിഷനിലെ റയൽ വല്ലാഡോലിഡിൽ ആയിരുന്നു താരം ബൂട്ടു കെട്ടിയത്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്. പൂനെ സിറ്റിയുടെ നാലാം വിദേശ സൈനിംഗ് ആണ് റാഫ. മാർസലീനോ, ആൽഫാറോ, തെബാർ എന്നീ താരങ്ങളെയാണ് ഇതിനകം തന്നെ പൂനെ സിറ്റി ടീമിലെത്തിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്പെയിനിൽ നിന്ന് നാലാം താരം, മുൻ ബാഴ്സലോണ വിങ്ങറും എഫ് സി ഗോവയിൽ
Next articleബെർബറ്റോവ് ഇനി മഞ്ഞക്കടലിലെ മജീഷ്യൻ