Site icon Fanport

രണ്ട് വിദേശ താരങ്ങളുടെ കരാർ പൂനെ സിറ്റി പുതുക്കി

കഴിഞ്ഞ സീസണിൽ പൂനെയുടെ ഒപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങളുടെ കരാർ പൂനെ സിറ്റി പുതുക്കി. ബ്രസീലിയൻ താരമായ ഡിയേഗോ കാർലോസിന്റെയും, ഓസ്ട്രിയൻ താരം മാർക്കോ സ്റ്റാങ്കോവിചിനെയുമാണ് പൂനെ സിറ്റി നിലനിർത്താൻ തീരുമാനിച്ചത്. ഇരുവരും ഒരു വർഷത്തേക്ക് ക്ലബുമായി കരാർ പുതുക്കി.

കഴിഞ്ഞ വർഷം 10 മത്സരങ്ങൾ പൂനെ സിറ്റിക്കായി സ്റ്റാങ്കോവിച് കളിച്ചിടരുന്നു. ഓസ്ട്രിയൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് സ്റ്റാങ്കോവിച്. ഫ്ലമംഗോ അക്കാദമിയിലൂടെ വളർന്ന് വന്ന ഡിയേഗോ കാർലോസ് കഴിഞ്ഞ സീസണിൽ പൂനെക്കായി മികച്ചു നിന്നിരുന്നു. 18 മത്സരങ്ങൾ പൂനെക്കായി കളിച്ച താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. നേരത്തെ മാർസലീനോയുടെയും അൽഫാരോയുടെയും കരാറും പൂനെ പുതുക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version