പൂനെ സിറ്റി ഹൈദരബാദ് സിറ്റി ആകും!

ഐ എസ് എൽ ക്ലബായ പൂനെ സിറ്റിക്ക് സ്വന്തം സിറ്റിയായ പൂനെ നഷ്ടമാകും എന്ന് ഉറപ്പായി. അവസാന വർഷങ്ങളിലായി വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പൂനെ സിറ്റി ഇനി വേറെ നഗരത്തിലാകും കളിക്കുക എന്ന് ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ ഏതു നഗരമാകും എന്ന് ഉറപ്പില്ല. ഹൈദരബാദ് ആകും പൂനെയുടെ അടുത്ത ഹോം ഗ്രൗണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

അങ്ങനെ ആണെങ്കിൽ പൂനെ സിറ്റിയുടെ പേര് മാറു ഹൈദരബാദ് സിറ്റി എന്നാകും എന്നാണ് വിവരങ്ങൾ. ഹൈദരബാദിൽ നിന്ന് ചില സ്പോൺസേഴ്സ് പൂനെ ക്ലബിൽ താല്പര്യം പ്രകടിപ്പിച്ചതാണ് ഇത്തരമൊരു നീക്കത്തിനു കാരണം. ടീമിന് സ്വന്തം നാട്ടിൽ നിൽക്കാൻ ആവില്ല എങ്കിലും സ്വന്തം താരങ്ങളെ മുഴുവൻ നിലനിർത്തും എന്ന് ക്ലബ് അറിയിച്ചു.

പൂനെ സിറ്റിയിൽ കരാറുള്ള ഒരു താരത്തെയും സ്വന്തമാക്കാൻ ശ്രമിക്കണ്ട എന്നും ക്ലബ് അറിയിച്ചു. ഇപ്പോൾ പല താരങ്ങൾക്കും ശമ്പളം ലഭിക്കാത്ത പ്രശ്നം ഉണ്ടെന്നും എന്നാൽ അത് തങ്ങൾ ഉടൻ പരിഹരിക്കും എന്നും ആരും ഇതിൽ ആശങ്കപ്പെടേണ്ട എന്നും ക്ലബ് അറിയിച്ചു.

Previous articleപോഗബയ്ക്ക് വേണ്ടി കാശ് വാരിയെറിയാൻ യുവന്റസും റയൽ മാഡ്രിഡും
Next articleഓസ്ട്രേലിയയുടെ മികച്ച ഇലവന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല