
സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ പുനെയും മുംബൈയും ഏറ്റുമുട്ടും. പൂനെയുടെ ഗ്രൗണ്ടായ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ വെച്ചാണ് മത്സരം. ഇരു ടീമുകളും ഐ.എസ്.എല്ലിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ പൂനെ ഡെൽഹിയോട് 3-2 ന് പരാജയപ്പെട്ടപ്പോൾ 2-0നാണ് ബെംഗളൂരു എഫ് സി മുംബൈ എഫ് സിയെ തറപറ്റിച്ചത്.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എ.ടി.കെ 4-1 ന് തോൽപ്പിച്ചാണ് പൂനെ മുംബൈയെ നേരിടാനിറങ്ങുന്നത്. രണ്ട് ഗോളും മൂന്നു അസിസ്റ്റുമായി മികച്ച ഫോമിലുള്ള ബ്രസീലിയൻ താരം മർസെലിഞ്ഞോയുടെ നേത്രത്തിലാണ് പൂനെ ഇറങ്ങുന്നത്. മർസെലിഞ്ഞോയും എമിലാനോയും ചേർന്നുള്ള ആക്രമണം മുംബൈ പ്രതിരോധം എങ്ങനെ തടഞ്ഞു നിർത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്നത്തെ മത്സര ഫലം.
മുംബൈ ആവട്ടെ സ്വന്തം ഗ്രൗണ്ടിലെ ഗോവയെ 2-1 ന് തോൽപ്പിച്ചാണ് വരുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ ഗോൾ നേടി മികച്ച ഫോമിലുള്ള എവെർട്ടൻ സാന്റോസ് ആണ് മുംബൈ സിറ്റിയുടെ ആക്രമണങ്ങളെ നയിക്കുക. ലൂസിയൻ ഗോയിനും ഗേഴ്സണും അടങ്ങിയ പ്രധിരോധ നിര ഫോമിലെത്തിയാൽ പൂനെ ആക്രമണങ്ങളെ ഫലപ്രദമായി തടയാൻ മുംബൈക്കാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial