
പൂനെ സിറ്റിയുടെ കഴിഞ്ഞ വർഷത്തെ ടോപ് സ്കോറർ ആയ എമിലാനോ അൽഫാറോ ഒരു വർഷം കൂടി പൂനെ സിറ്റിയിൽ തുടരും. കഴിഞ്ഞ സീസണിൽ പൂനെക്ക് വേണ്ടി ഏറ്റവും കൂടുതൽ എമിലാനോ അവർക്ക് വേണ്ടി മുഴുവൻ മത്സരങ്ങളിലും ബൂട്ട് കെട്ടിയിരുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ പൂനെ സിറ്റി അവരുടെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് യോഗ്യത നേടിയിരുന്നു. ഇതിനെ തുടർന്ന് പുതിയ കരാർ നൽകാൻ പൂനെ മാനേജ്മന്റ് തീരുമാനിക്കുകയായിരുന്നു.
19 മത്സരങ്ങളിൽ നിന്ന് പൂനെക്ക് വേണ്ടി 9 ഗോളുകളും രണ്ടു അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2011ൽ ഉറുഗ്വക്ക് ദേശിയ ടീമിന് ബൂട്ട് കെട്ടിയ താരമാണ് എമിലാനോ. ഉറുഗ്വ പ്രീമിയർ ഡിവിഷനിലെ ലിവർപൂൾ എഫ് സിയിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബോൾ കളി തുടങ്ങിയത്. ഇറ്റാലിയൻ ക്ലബായ ലാസിയോക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial