Picsart 23 08 02 17 47 56 585

പ്രഖ്യാപനം എത്തി, പ്യൂട്ടിയയെ ഒഡീഷ എഫ് സി സ്വന്തമാക്കി

മുൻ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം പ്യൂട്ടിയ ഇനി ഒഡീഷ എഫ് സിയിൽ. മോഹൻ ബഗാൻ വിട്ടാണ് താരം ഒഡീഷ എഫ് സിയിലേക്ക് എത്തുന്നത്‌. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എത്തി. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാൽ അവിടെ അധികം അവസരം താരത്തിന് ലഭിച്ചില്ല. ഒഡീഷയിൽ 25കാരൻ മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു.

24കാരനായ പ്യൂട്ടിയ അതിനു മുമ്പ് രണ്ടര സീസണോളം ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ആയിരുന്നപ്പോൾ താരം സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകാറുണ്ടായിരുന്നു. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.ഐ എസ് എല്ലിൽ ആകെ 73 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version