Site icon Fanport

ലക്ര ഇനി ഈസ്റ്റ് ബംഗാളിൽ!!

ഡിഫൻഡർ പ്രൊവറ്റ് ലക്ര ജംഷദ്പൂരിൽ നിന്ന് ഈസ്റ്റ് ബംഗാളിൽ എത്തി. രണ്ടു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. ഈസ്റ്റ് ബംഗാൾ ലക്രയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന സീസണിൽ ആയിരുന്നു താരം ജംഷദ്പൂരിൽ എത്തിയത്. അതിനു മുമ്പ് ദീർഘകാലം നോർത്ത് ഈസ്റ്റിൽ ആയിരുന്നു.

ലക്ര 24 07 02 19 24 34 508

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ പ്രധാന താരമായിരുന്നു ലക്ര. 2018ൽ നോർത്ത് ഈസ്റ്റിൽ ചേർന്നതിന് ശേഷം 36 മത്സരങ്ങൾ കളിച്ചു. 26-കാരന് റൈറ്റ് ബാക്ക് ആയും ലെഫ്റ്റ് ബാക്ക് ആയും കളിക്കാൻ കഴിയും. മുമ്പ് ഗോകുലത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ലക്ര. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയും ഇതിനു മുമ്പ് ലക്ര കളിച്ചിട്ടുണ്ട്.

Exit mobile version