കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിൽ അഭിമാനമുണ്ട് : കിസിറ്റോ കെസിറോൺ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഒരു വലിയ ടീമിൽ കളിയ്ക്കാൻ പറ്റുന്നത് വലിയ കാര്യമാണെന്നും അതിൽ അഭിനമുണ്ടെന്നും കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച വിദേശം താരം കെസിറോൺ കിസിറ്റോ. കഴിഞ്ഞ ദിവസം രണ്ടാം പകുതിയിൽ ബെർബെറ്റോവിന് പകരക്കാരനായി ഇറങ്ങി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് ഒരുപാടു കേട്ടിട്ടുണ്ടെന്നും അവർ വളരെ മികച്ചതാണെന്നും അവരുടെ മുൻപിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹവുമെന്നും താരം പറഞ്ഞു. “മിഡ്‌ഫീൽഡിൽ ഏതൊരു സ്ഥലത്തും താൻ കളിയ്ക്കാൻ തയ്യാറാണ്. ഉഗാണ്ടയും ഇന്ത്യയും ഒരുപോലെയാണ്. ടീമിനൊപ്പം കുറച്ച് കാലമായി ഉണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് തനിക്ക് സ്വന്തം വീട് പോലെയാണ്”. കിസിറ്റോ പറഞ്ഞു.

ഉഗാണ്ടയിൽ നിന്നുള്ള ഈ താരം ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടം നേടിയത്. കഴിഞ്ഞ പ്രീ സീസൺ മുതൽ ടീമിനൊപ്പമുള്ള താരം പക്ഷെ സീസണിന്റെ ആദ്യ പകുതിയിൽ ടീമിനൊപ്പം കളിച്ചിരുന്നില്ല. പൂനെക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച കിസിറ്റോ അടുത്ത മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇടം നേടുമെന്നാണ് കരുതപെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെല്‍ബേണ്‍ ഡെര്‍ബി, റെനഗേഡ്സിനു ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറിക്ക് ഐ.എസ്.എല്ലിൽ നിന്ന് വിലക്ക്