Picsart 23 01 03 12 25 30 260

പ്രൊണായ് ഹാൽദർ ഇനി ജംഷദ്പൂരിന്റെ മാത്രം താരം

അങ്ങനെ അവസാനം പ്രൊണായ് ഹാൾദർ ജംഷദ്പൂരിലേക്ക് തന്നെ തിരികെയെത്തി. ഇത്തവണ സ്ഥിര കരാറിൽ ആണ് പ്രൊണായ് ജംഷദ്പൂരിലേക്ക് പോകുന്നത്. കഴിഞ്ഞ സീസണിൽ ലോണിൽ ജംഷദ്പൂരിൽ കളിച്ച താരം ഈ സീസണിലെ ആദ്യ പകുതിയിൽ എ ടി കെ മോഹൻ ബഗാന്റെ ഭാഗമായിരുന്നു. പക്ഷെ മോഹൻ ബഗാനിൽ ആകെ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ ആയത്. ഇതാണ് കൊൽക്കത്ത വിടാം എന്ന് പ്രൊണായ് തീരുമാനിക്കാൻ കാരണം.

2018 മുതൽ എ ടി കെക്ക് ഒപ്പമുണ്ടായിരുന്ന താരമാണ് പ്രണോയ്. കഴിഞ്ഞ സീസണിൽ ജംഷദ്പൂരിനായി 14 മത്സരങ്ങൾ കളിച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 80 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരം ഇന്ത്യൻ യുവടീമായ ആരോസിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഡെമ്പോയ്ക്ക് വേണ്ടിയും ഐ ലീഗ് കളിച്ചിട്ടുണ്ട്. എഫ് സി ഗോവ, മുംബൈ സിറ്റി എന്നിവരെ പ്രതിനിധീകരിച്ച് ഐ എസ് എല്ലിലും കളിച്ചിട്ടുണ്ട്.

Exit mobile version