Picsart 23 06 10 15 50 11 143

പ്രിതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാകുന്നു

കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നു. താരം ബ്ലാസ്റ്റേഴ്സിൽ കരാർ ഒപ്പുവെച്ചതായാണ് പുതിയ വിവരങ്ങൾ. മോഹൻ ബഗാൻ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ആഴ്ച തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ഇപ്പോൾ ഇരു ക്ലബുകളും ട്രാൻസ്ഫറിന്റെ മറ്റു ഘടകങ്ങളിലും ധാരണയിൽ എത്തി.

കേരള ബ്ലാസ്റ്റേഴ്സ് ഹോർമിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ ട്രാൻസ്ഫറിൽ താരങ്ങൾ മാത്രമല്ല ഒരു ട്രാൻസ്ഫർ തുകയും ഉൾപ്പെടും എന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിന്റെ വരവ് പ്രഖ്യാപിക്കും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു പരിചയസമ്പന്നനായ ഡിഫൻഡർ പ്രബീർ ദാസിനെയും സൈൻ ചെയ്തിരുന്നു. ഈ രണ്ട് സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷ.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

Exit mobile version