Site icon Fanport

പ്രിതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സ് വിടും

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഡിഫൻസീവ് താരനായ പ്രിതം കോട്ടാലിനെ ക്ലബിൽ നിലനിർത്തില്ല. പ്രിതം കോട്ടാലിനെ വിൽക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മോഹൻ ബഗാൻ താരത്തിബായി ഇപ്പോൾ രംഗത്തുണ്ട്‌. പകരം താരത്തെ തന്ന് പ്രിതം കോട്ടാലിനെ സ്വന്തമാക്കാൻ ആണ് മോഹൻ ബഗാൻ നോക്കുന്നത്‌. ഇരു ക്ലബുകളും തമ്മിൽ ഈ ചർച്ചകൾ പുരോഗമിക്കുകയാണ്.

പ്രിതം കോട്ടാൽ

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു പ്രിതം കോട്ടാലിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. എന്നാൽ സീനിയർ താരത്തിന് കാര്യമായി ഈ സീസണിൽ തിളങ്ങാൻ ആയില്ല. പലപ്പോഴും ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സിന് ബാധ്യതയായി താരം മാറുകയും ചെയ്തിരുന്നു.

19 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി പ്രിതം ഇറങ്ങി. എന്നാൽ പ്രീതത്തിന്റെ പ്രകടനങ്ങളും നല്ലതായിരുന്നില്ല. അദ്ദേഹത്തിന്റെ വേഗത കുറവ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ബാധിച്ചിരുന്നു. പ്രിതത്തിന്റെ ചില പിഴവുകൾ പല ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങാനും കാരണമായി.

Exit mobile version