Site icon Fanport

പ്രിതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക്, കരാർ ധാരണയിൽ എത്തി

കേരള ബ്ലാസ്റ്റേഴ്സ് പ്രിതം കോട്ടാലിനെ സ്വന്തമാക്കുന്നതിന് അടുത്ത്. മോഹൻ ബഗാൻ താരവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കരാർ ധാർണായിൽ എത്തിയിരിക്കുകയാണ് എന്ന് HalfwayFootball റിപ്പോർട്ട് ചെയ്യുന്നു. ഇനി അവസാന ഘട്ട ചർച്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കേരള ബ്ലാസ്റ്റേഴ്സ ഹോർമിപാമിനെ പ്രിതം കോട്ടാലിനു പകരം മോഹൻ ബഗാന് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഹോർമിയെയും ഒപ്പം ട്രാൻസ്ഫർ തുകയും ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന് നൽകും. ഹോർമി മോഹൻ ബഗാനിലേക്ക് പോകാൻ തയ്യാറാണ് എന്ന് IFTWC കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രിതം കോട്ടാൽ 23 06 10 15 50 44 218

ഹോർമിപാമിനെ നൽകുന്നതിന് ഒപ്പം ട്രാൻസ്ഫർ തുക കൂടെ പ്രിതം കോട്ടാലിനു വേണ്ടി നൽകാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറാകുന്നത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. മോഹൻ ബഗാൻ അധികം വൈകാതെ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ അംഗീകരിക്കും എന്നാണ് സൂചനകൾ.

2018ൽ ഡെൽഹി ഡൈനാമോസിൽ നിന്നാണ് പ്രിതം ബഗാനിലേക്ക് എത്തിയത്‌. എ ടി കെ മോഹൻ ബഗാനിൽ എത്തിയത് മുതൽ അവരുടെ പ്രധാന താരം തന്നെയാണ് പ്രിതം. ഇന്ത്യൻ ഫുട്ബോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യം കൂടിയായ പ്രിതം മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ചിട്ടുണ്ട്.

Picsart 23 06 07 15 54 40 335

ഹോർമിപാം 2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. അവസാന സീസൺ ഹോർമിക്ക് അത്ര നല്ല സീസൺ ആയിരുന്നില്ല എങ്കിലും താരം വലിയ ഭാവിയുള്ള താരമായാണ് കണക്കാക്കപ്പെടുന്നത്.

Exit mobile version