ഇന്ന് ഗോവൻ കരുത്ത് നോർത്ത് ഈസ്റ്റിൽ!

Newsroom

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവയെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിൽ ആകും മത്സരം നടക്കുക. ഐ എസ് എല്ലിൽ ഈ സീസണിൽ ഇതുവരെ അറിയാതെ നിൽക്കുകയാണ് ഇരു ടീമുകളും. രണ്ട് ടീമിനും രണ്ട് മത്സരങ്ങളിൽ നിന്നായി നാലു പോയന്റാണ് ഉള്ളത്.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് സമനില വഴങ്ങിയ ഗോവ വിജയ വഴിയിലേക്ക് തിരികെ എത്താൻ ആകും ശ്രമിക്കുന്നത്. നോർത്ത് ഈസ്റ്റിനെതിരെ മികച്ച ചരിത്രമാണ് ഗോവയ്ക്ക് ഉള്ളത്. ഇതുവരെ 10 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 5 തവണ ഗോവയും 3 തവണ നോർത്ത് ഈസ്റ്റുമാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഒഡീഷയെ തോൽപ്പിച്ച നോർത്ത് ഈസ്റ്റ് സ്വന്തം ഹോം ഗ്രൗണ്ടിൽ ഗോവയ്ക്ക് എതിരെ മൂന്ന് പോയിന്റ് തന്നെ ആകും ലക്ഷ്യമിടുന്നത്.