നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുംബൈ സിറ്റിക്കെതിരെ. ഈ സീസണിലെ മുംബൈ സിറ്റിയുടെ അവസാന ഹോം മാച്ചാണ് ഇന്നത്തേത്. ടോപ്പ് ഫോറിലെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സരത്തിൽ പോയന്റ് നേടാനാകും ഇരു ടീമുകളും ശ്രമിക്കുക.നിലവിൽ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ. മുംബൈക്ക് മൂന്നു പോയന്റ് പിറകിലായി നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ത്യൻ സമയം വൈകിട്ട് 7.30pm ആണ് കിക്കോഫ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുംബൈ സിറ്റി എഫ്‌സി പരാജയപ്പെടുത്തിയത്. ഇനി മൂന്നു മത്സരങ്ങൾ ബാക്കി നിൽക്കെ ഒരു ജയം മാത്രമാണ് ഇരു ടീമുകൾക്കും മുൻപിൽ. തുടർച്ചയായ ഒൻപത് മത്സരങ്ങൾ ജയിച്ച് മികച്ച ഫോമിൽ കുതിച്ചിരുന്ന മുംബൈക്ക് പിന്നീട് കാലിടറി. അവസാന രണ്ടു മത്സരങ്ങളിൽ പരാജയമായിരുന്നു. എഫ്‌സി ഗോവയുമായും ജെംഷെഡ്പൂരുമായും പരാജയപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കാഴ്ചവെക്കുന്നത്. കാര്യങ്ങളെല്ലാം ഹൈലാൻഡേഴ്‌സിന്റെ വഴിക്ക് പോയാൽ ചരിത്രത്തിൽ ആദ്യത്തെ പ്ലേ ഓഫിന് ഇറങ്ങാൻ അവർക്ക് സാധിക്കും.നിലവിൽ നാലാം സ്ഥാനത്താണെങ്കിലും ജെംഷെഡ്പൂരും എടികെയും പ്ലേ ഓഫ് സ്പോട്ടിനായി നോർത്ത് ഈസ്റ്റിന്റെ പിന്നാലെ തന്നെയുണ്ട്, ഷട്ടറിയുടെ നോർത്ത് ഈസ്റ്റ് കഴിഞ്ഞ ഏഴു മത്സരങ്ങളിൽ ഒന്നിൽ മാത്രമേ ജയിക്കാൻ കഴിഞിട്ടുള്ളു.