ജയം തുടരാൻ മുംബൈ സിറ്റി ഇന്ന് എ ടി കെയ്ക്ക് എതിരെ

- Advertisement -

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എ ടി കെ കൊൽക്കത്തയെ നേരിടും. മുംബൈ അറീനയിൽ ആകും മത്സരം നടക്കുക. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച് മികച്ച ഫോമിൽ ഉള്ള ജോർഗെ കോസ്റ്റയുടെ മുംബൈ ഇന്നും ജയം മാത്രമാകും ലക്ഷ്യം ഇടുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും ഒരു ഗോൾ വഴങ്ങാതെയാണ് മുംബൈ വിജയിച്ചത്. സുഭാഷിഷും ലൂസിയൻ ഗോവനും ഡിഫൻസിൽ നടത്തുന്ന പ്രകടനമാണ് മുംബൈയുടെ ശക്തി.

മറുവശത്ത് എ ടി കെ കൊൽക്കത്ത പരിക്ക് വീണ്ടും പിടിച്ചതിന്റെ ക്ഷീണത്തിലാണ്. പരിക്കേറ്റ കാലു ഉചെയ്ക്ക് പകരം ടീമിൽ എത്തിച്ച അൽഫാരോക്കും പരിക്കേറ്റതാണ് എ ടി കെയ്ക്ക് തലവേസനയാകുന്നത്. ലാൻസരോട്ടയും ബല്വന്തും ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റീവ് കോപ്പം ഇന്ന് ഇറങ്ങുന്നത്. ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയന്റുമായി മുംബൈ സിറ്റി നാലാമതും, 10 പോയന്റുമായി എ ടി കെ ഏഴാം സ്ഥാനത്തുമാണ്.

Advertisement