കലാശപ്പോരാട്ടത്തിൽ ജെംഷെഡ്പൂർ ബെംഗളൂരുവിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷെഡ്പൂർ എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും. നിലവിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു പ്ലേ ഓഫ് യോഗ്യത നേടാൻ കഴിയാതിരുന്ന ജെംഷെഡ്പൂരിനോട് അവരുടെ തട്ടകത്തിൽ വെച്ചാണ് ഏറ്റുമുട്ടുന്നത്. സീസണിലെ ആദ്യ മത്സരം ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതുവരെ മൂന്നു മത്സരങ്ങളിൽ ബെംഗളൂരുവും ജെംഷെഡ്പൂരും ഏറ്റുമുട്ടിയപ്പോൾ ഓരോ തവണജയം ഇരു ടീമുകൾക്കും ഒപ്പം നിന്നു.

ചെന്നൈയിനോടുള്ള മത്സരത്തിലെ മോശം പ്രകടനം പ്ലേ ഓഫ് സാദ്ധ്യതകൾ ആണ് ഇല്ലാണ്ടാക്കിയത്. ഈ സീസണിൽ സമനിലയാണ് ജെംഷെഡ്പൂരിനു വിനയായത്. ഒൻപത് സമനിലകൾ ആണ് ജെംഷെഡ്പൂർ ഈ സീസണിൽ വഴങ്ങിയത്. അവസാന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് ടേബിൾ ടോപ്പേഴ്‌സ് ആയ ബെംഗളൂരുവിലെ തകർക്കാനാകും ജെംഷെഡ്പൂരിന്റെ ശ്രമം.

സീസണിന്റെ തുടക്കം മുതൽക്കേ മികച്ച പെർഫോമൻസാണ് ബെംഗളൂരു നടത്തിയത്. ഏഷ്യൻ കപ്പിന് ശേഷം ഐ എസ് എൽ കളിച്ച ടീമിന് പിന്നീടങ്ങോട്ട് പഴയ പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. സെമി ഫൈനലിൽ ബെംഗളൂരു കടന്നതിനെ തുടര്ന്നു പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ചിട്ടുണ്ടാവണം. ഇന്ത്യൻ സമയം വൈകിട്ട് 7.30pm ആണ് കിക്കോഫ്.

Previous articleഇരട്ട ഗോളുകളുമായി ഡി മരിയ, പിഎസ്ജി ഫ്രഞ്ച് കപ്പ് സെമിയിൽ
Next articleപുതിയ മാനേജർ കാഴ്ചകാരനായി സ്റ്റാൻഡിൽ, ലെസ്റ്റർ സിറ്റിക്ക് അനായാസ ജയം