ജയം തുടരാനാകുമെന്ന പ്രതീക്ഷയിൽ ചെന്നൈയിൻ ഇന്ന് ജംഷദ്പൂരിൽ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജംഷദ്പൂർ എഫ് സി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് സിയെ നേരിടും. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിയെ തോൽപ്പിച്ച് സീസണിലെ തങ്ങളുടെ ആദ്യ വിജയം ചെന്നൈയിൻ കണ്ടെത്തിയിരുന്നു. ആ മികവ് തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈയിൻ. നാലു ഗോളുകൾ പൂനെയ്ക്ക് എതിരെ അടിച്ചു എന്നതും ചെന്നൈയിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

മറുവശത്ത് ജംഷദ്പൂർ സീസണിലെ ആദ്യ പരാജയം നേരിട്ടാണ് വരുന്നത്. വിജയവഴിലേക്ക് തിരിച്ചുവരാനാകും ഇന്ന് ജംഷദ്പൂർ ശ്രമിക്കുക. ഇതുവരെ ഐ എസ് എല്ലിൽ ചെന്നൈയിനെ തോൽപ്പിക്കാൻ ജംഷദ്പൂരിനായിട്ടില്ല. പ്രധാന താരം സിഡോഞ്ചയുടെ പരിക്കും ജംഷദ്പൂരിനെ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന കാഹിൽ ഇന്ന് ടീമിനൊപ്പം ഉണ്ടാകും.

രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement