ആദ്യ പ്ലേ ഓഫ് ഉറപ്പിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൂനെ എഫ്‌സിക്കെതിരെ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രത്തിൽ ആദ്യത്തെ പ്ലേ ഓഫ് ഉറപ്പിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങും. മികച്ച ഫോമിലുള്ള പൂനെ സിറ്റി എഫ്‌സിയാണ് ഹൈലാൻഡേഴ്‌സിന് എതിരാളികൾ. ഗുവാഹത്തിയിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ ഒൻപത് തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഇരു ടീമുകളും നാല് വീതം വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഇന്ന് ജയിച്ചാൽ നോർത്ത് ഈസ്റ്റിനു പ്ലേ ഓഫ് ഉറപ്പാണ്. വൈകിട്ട് 7.30pm ആണ് കിക്കോഫ്.

പുതിയ ഇംഗ്ലീഷ് കോച്ചിന് കീഴിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ അപരാജിതരായി കുതിക്കുകയാണ് പൂനെ സിറ്റി എഫ്‌സി. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജെംഷെഡ്പൂർ എഫ്‌സിയെ പൂനെ തകർത്ത് വിട്ടത്. ഈ സീസണിൽ രണ്ടു ക്ളീൻ ഷീറ്റ് മാത്രം സൂക്ഷിച്ച പൂനെ ഗോൾ വഴങ്ങുന്നതിലും അടിക്കുന്ന പോലെ തന്നെ പിശുക്ക് കാട്ടാറില്ല. മാഴ്സെലോയും റോബിയൻ സിങ്ങും മികച്ച ഫോമിലാണുള്ളത്. പക്ഷെ മാഴ്സെലോയുടെ സസ്‌പെൻഷൻ പൂനെക്ക് ഒരു തിരിച്ചടി തന്നെയാണ്. 15 പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോൾ പൂനെ.

അതെ സമയം കന്നി പ്ലേ ഓഫിന് പോകാനൊരു അവസരം ലഭിച്ചിരിക്കുകയാണ്. ഷറ്റോറിയുടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇത് ചരിത്രമെഴുതാനുള്ള അവസരമാണ്. ബർത്തോലോമിവ് ഓഗ്‌ബെച്ചേ എന്നാ നൈജീരിയൻ താരത്തിന്റെ ചിറകിലേറിയാണ് നോർത്ത് ഈസ്റ്റ് ഐതിഹാസിക കുതിപ്പ് നടത്തിയത്. ഗോൾഡൻ ബൂട്ടിനായി കൊറോയോട് മത്സരിക്കുന്നതും ഓഗ്‌ബെച്ചേ തന്നെ. മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് കളത്തിൽ ഇന്നിറങ്ങുന്നത്. ഹോം ഗ്രൗണ്ട് ആനുകൂല്യവും നോർത്ത് ഈസ്റ്റിനുണ്ട്. 27 പോയിന്റുമായി മൂന്നാമതാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.

Advertisement