ഇനിയും നാണം കെടരുതെന്ന ഒരൊറ്റ ലക്ഷ്യവുമായി മുംബൈ ഇന്ന് ഗോവയ്ക്ക് എതിരെ

ഐ എസ് എല്ലിൽ ഇന്ന് രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദമാണ്‌. ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയും ഗോവയും ഏറ്റുമുട്ടുന്നു. ആദ്യ പാദത്തിൽ 5-1ന്റെ പരാജയം മുംബൈ സിറ്റി ഏറ്റുവാങ്ങിയത് കൊണ്ട് ഇന്നത്തെ മത്സരത്തിന് വലിയ പ്രസക്തിയില്ല. 5-1ന്റെ മാർജിൻ തിരിച്ചടിച്ച് മറികടക്കണമെങ്കിൽ ഫുട്ബോൾ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുത പ്രകടനം മുംബൈ നടത്തേണ്ടതായി വരും.

ഫൈനൽ ഗോവ എത്തിക്കഴിഞ്ഞു എന്ന് ആദ്യ പാദത്തിന്റെ ഫൈനൽ വിസിൽ വന്നപ്പോൾ മുംബൈ പരിശീലകൻ ജോർഗെ കോസ്റ്റ തന്നെ സമ്മതിച്ചിരുന്നു. ഇന്ന് പല താരങ്ങൾക്കും വിശ്രമം നൽകിയാകും ഗോവ ഇറങ്ങുക. ലീഗ് ഘട്ടത്തിൽ ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എതിരില്ലാത്ത അഞ്ചു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് വിജയിച്ചില്ല എങ്കിലും നാണംകെടാതിരിക്കുകയാകും മുംബൈ സിറ്റിയുടെ പ്രധാന ലക്ഷ്യം.

രാത്രി 7.30നാണ് മത്സരം നടക്കുക.