പ്ലേ ഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂർ ചെന്നൈയിൻ എഫ്‌സിക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജെംഷെഡ്പൂർ എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് കരുത്തേകാനാണ് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജെംഷെഡ്പൂർ ഇറങ്ങുക. അതെ സമയം ചെന്നൈയിലെ അവസാന ഹോം മാച്ച് സ്വന്തം ആരാധകർക്ക് മുന്നിൽ സ്വന്തമാക്കാനായിരിക്കും ചെന്നൈയിൻ ഇറങ്ങുന്നത്. ഇന്ത്യൻ സമയം 7.30pm ആണ് കിക്കോഫ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായി കളത്തിൽ ഇറങ്ങിയ ജോൺ ഗ്രഗോറിയുടെ ചെന്നൈയിൻ ഈ സീസണിൽ വമ്പൻ പരാജയമായിരുന്നു. നിലവിൽ ലീഗിലെ ഏറ്റവും മോശം ഡിഫെൻസിവ് പ്രകടനം ചെന്നൈയിന്റെതാണ്. 16 മത്സരങ്ങളിൽ നിന്നും 8 പോയന്റ് മാത്രമാണ് ചെന്നൈയിൻ നേടിയത്. 31 ഗോളുകൾ ആണ് ചെന്നൈയിൻ വഴങ്ങിയത്. അതെ സമയം പ്രതിരോധം മാത്രമല്ല ചെന്നൈയിന് പിഴക്കുന്നത്. പല്ലുപോയ ആക്രമണ നിര 16 ഗോളുകൾ മാത്രമേ അടിച്ചിട്ടുള്ളു. ബെംഗളൂരുവിനെ അട്ടിമറിച്ച് സൂപ്പർ മച്ചാൻസ് പ്രതീക്ഷ നൽകിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനോടേറ്റ കനത്ത തിരിച്ചടി(3-0) അപ്രേതീക്ഷിതമായി.

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്നു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയം ഇരു ടീമുകളും നേടിയിട്ടുണ്ട്. നാളത്തെ വിജയം ജെംഷെഡ്പൂരിനെ ടോപ്പ് ഫോറിൽ എത്തിക്കും. കഴിഞ്ഞമത്സരത്തിൽ പൂനെയോട് ജയിച്ചിരുന്നെങ്കിൽ അന്ന് പ്ലേ ഓഫ് യോഗ്യത ജെംഷെഡ്പൂരിനു ലഭിച്ചേനെ. എന്നാൽ 4-1 നാണു പൂനെ ജെംഷെഡ്പൂരിനും പരാജയപ്പെടുത്തിയത്. അവസാന രണ്ടു മത്സരങ്ങളിലെ ജയം പ്ലേ ഓഫ് സാധ്യതകൾ ജെംഷെഡ്പൂരിനു ഉണ്ടകുമായിരുന്നു.

Previous articleകടലുണ്ടിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്
Next articleചിചാരിറ്റോയ്ക്ക് പ്രീമിയർ ലീഗിൽ അർദ്ധ സെഞ്ച്വറി, കരിയറിൽ ഇരട്ട സെഞ്ച്വറി!!