ഒരു ജയം തേടി ചെന്നൈയിൻ ഇന്ന് കൊൽക്കത്തയിൽ

ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ ഇന്ന് കൊൽക്കത്തയിൽ ചെൻ എ ടി കെ കൊൽക്കത്തയെ നേരിടും. സീസണിലെ ആദ്യ ജയമാണ് ചെന്നൈയിൻ ഇന്നും ലക്ഷ്യമിടുന്നത്. നാലു മത്സരങ്ങൾ കഴിഞ്ഞിട്ടും വെറും ഒരു പോയന്റ് മാത്രമാണ് ചെന്നൈയിന്റെ ഇതുവരെ ഉള്ള സമ്പാദ്യം. ഐ എസ് എൽ ചരിത്രത്തിലെ ചെന്നൈയിന്റെ ഏറ്റവും മോശം തുടക്കമാണിത്. ഇനിയും ജയം എത്തിയില്ലാ എങ്കിൽ പ്ലേ ഓഫ് വരെ ചെന്നൈയിൻ വലിയ കടമ്പയാകും.

മറുവശത്ത് എ ടി കെ കൊൽക്കത്തയും ഒരു ജയം തന്നെ ആണ് ലക്ഷ്യമിടുന്നത്. കാരണം ഇതുവരെ കൊൽക്കത്തയിൽ കളിച്ച രണ്ടു മത്സരങ്ങളിലും എ ടി കെ കൊൽക്കത്ത പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നെങ്കിലും സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു ജയം കോപ്പലിന് നേടേണ്ടതുണ്ട്. സ്ട്രൈക്കർ കാലു ഉചെ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് കോപ്പൽ പറഞ്ഞിട്ടുണ്ട്. ഉചെ വന്നാൽ കൊൽക്കത്തയുടെ ഗോളടി പ്രശ്നങ്ങൾ തീരുമെന്നാണ് കോപ്പൽ കരുതുന്നത്.

ചെന്നൈയിൻ നിരയിൽ ഇന്നും ജെജെ ബെഞ്ചിൽ ഇരിക്കാനാണ് സാധ്യത. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.