ഒന്നാം സ്ഥാനത്തിനായി ബെംഗളൂരു ഗോവയ്‌ക്കെതിരെ ഇന്നിറങ്ങും

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ ബെംഗളൂരു എഫ്‌സി നേരിടും. ഇരു ടീമുകളും പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കണക്കുമെന്നുറപ്പാണ്. ബെംഗളൂരുവിലെ കണ്ടിരവ സ്റ്റേഡിയത്തിൽ വിജയത്തിൽ കുറഞ്ഞ ഒന്നും ഇരു ടീമുകളും ആഗ്രഹിക്കുനുണ്ടാവില്ല. ഇന്ത്യൻ സമയം 7.30 pm ആണ് കിക്കോഫ്.

ഇരു ടീമുകളും ഇതുവരെ മൂന്നു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ രണ്ടു തവണയും വിജയം ബെംഗളൂരുവിനൊപ്പമായിരുന്നു. ഈ സീസണിൽ ഗോവയെ വീഴ്ത്താൻ ബെംഗളൂരുവിനായിരുന്നു. ഈ സീസണിന്റെ ആദ്യ പകുതി വരെ അപരാജിത കുതിപ്പായിരുന്നു ബെംഗളൂരു നടത്തിയത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിക്കാൻ ബെംഗളൂരുവിനായിരുന്നുള്ളു. ബെംഗളൂരുവിന്റെ തിരിച്ചടി പാർത്താലുവിന്റെ പരിക്കാണ്. പരിക്കേറ്റ എറിക്ക് പാർത്താലുവിനു ഈ സീസണിലെ ബാക്കി മതസാരങ്ങൾ നഷ്ടമാകും.

ജനുവരിക്ക് ശേഷം അപാരഫോമിലാണ്‌ എഫ്‌സി ഗോവ. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ ഒരു ഗോള്പോലും ഗോവ വഴങ്ങിയിട്ടില്ല. മിക്‌വിനും ഛേത്രിക്കും വലിയ വെല്ലുവിളി ഉയർത്തുന്നത് ഗോവൻ പ്രതിരോധം തന്നെയാണ്. കൊറോയും എഡു ബെഡിയയും ഏത് പ്രതിരോധത്തെയും വെല്ലുവിളിക്കാൻ പോന്ന ശക്തികളാണ്. കൊറോ മൂന്നു ഗോളും രണ്ടു അസിസ്റ്റുമായി മിന്നും ഫോമിലാണ്.

Advertisement