ഫൈനൽ നാളെ, സമ്മർദ്ദം ബെംഗളൂരുവിനെന്ന് ജെജെ

- Advertisement -

ഐ എസ് എൽ നാലാം സീസൺ ഫൈനൽ നാളെ കണ്ടീരവ സ്റ്റേഡിയത്തിൽ നടക്കും. ഫൈനലിനു മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ ഫൈനലിൽ ബെംഗളൂരു എഫ് സിക്കാവും കൂടുതൽ സമ്മർദ്ദം ഉണ്ടാവുക എന്ന് ചെന്നൈയിൻ സ്ട്രൈക്കർ ജെജെ പറഞ്ഞു. ഫൈനൽ നടക്കുന്നത് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടിലാണ് എന്നതു കൊണ്ടാണ് സമ്മർദ്ദം അവർക്കാകും കൂടുതൽ എന്ന് ജെജെ പറഞ്ഞത്.

ബെംഗളൂരു മികച്ച ടീമായത് കൊണ്ട് തന്നെ അവർക്കെതിരെ കളിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജെജെ പറഞ്ഞു. തങ്ങൾ ബെംഗളൂരുവിൽ എത്തിയത് കപ്പ് ഉയർത്താൻ വേണ്ടി മാത്രമാണെന്നും ജെജെ കൂട്ടിചേർത്തു. ചെന്നൈയിൻ തനിക്ക് ടീമല്ല കുടുംബമാണെന്നും ജെജെ പറഞ്ഞു. സെമി ഫൈനലിൽ ജെജെയുടെ ഇരട്ട ഗോളുകളാണ് ചെന്നൈയിനെ ഫൈനലിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement